- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവില്‍ ഫ്ളാറ്റിന്റെ മൂന്നാംനിലയില്‍നിന്ന് വീണു; മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
ബെംഗളൂരു: ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മട്ടുപ്പാവില്‍നിന്ന് വീണ് മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ബെംഗളൂരു വൈറ്റ്ഫീല്‍ഡ് സൗപര്‍ണിക സരയുവില്‍ താമസിക്കുന്ന കണ്ണൂര്‍ മൊകേരി വെള്ളങ്ങാട് 'വൈറ്റ് ഹൗസി'ല്‍ രാജേഷിന്റെയും വിനിയുടെയും മകള്‍ അന്‍വിതാ രാജേഷാണ്(18) മരിച്ചത്. ബെംഗളൂരു ക്രൈസ്റ്റ് കോളേജ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ നാട്ടിലേക്കു കൊണ്ടുപോയി. സഹോദരന്‍: അര്‍ജുന്‍.
Next Story




