- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാല്‍നട യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ ഓടയില്‍ വീണു; എടുത്ത് നല്‍കി അഗ്‌നിരക്ഷാസേന
പത്തനാപുരം: കാല്‍നട യാത്രക്കാരന്റെ കൈയില്‍ നിന്നും ഓടയിലേക്ക് വീണ മൊബൈല്‍ ഫോണ്‍ എടുത്ത് നല്‍കി അഗ്‌നിരക്ഷാസേന. പത്തനാപുരം സെന്‍ട്രല്‍ ജംങ്ഷനോട് ചേര്‍ന്ന് ഉച്ചയോടെയാണ് സംഭവം. ഇടത്തറ കോട്ടവിള വീട്ടില്‍ അബ്ദുല്‍ അസീസിന് പറ്റിയ ഒരു 'കൈ അബദ്ധ'മാണ് ഫോണ്‍ എടുക്കാന്‍ അഗ്‌നിരക്ഷാസേനയെ എത്തിച്ചത്.
രാവിലെ പത്തുമണിയോടെ റോഡിലൂടെ നടന്നു പോകുമ്പോള്‍ അബ്ദുള്‍ അസീസിന്റെ കയ്യിലുണ്ടായിരുന്ന ഫോണ്‍ അബദ്ധത്തില്‍ റോഡിനോട് ചേര്‍ന്നുള്ള ഓടയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ പല അടവുകള്‍ പയറ്റിയെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്നാണ് അഗ്‌നിരക്ഷാസേനയുടെ സഹായം തേടിയത്. ആവണീശ്വരത്ത് നിന്നുമെത്തിയ അഗ്‌നിരക്ഷാസേന രണ്ടു മണിക്കൂറിനു ശേഷം സ്ലാബ് ഇളക്കി മാറ്റി ഓടയില്‍ നിന്നും ഫോണ്‍ കണ്ടെത്തുകയായിരുന്നു. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരായ ഷാജി മോന്‍, സെന്‍കുമാര്‍, കെ. എസ്. രാജേഷ്‌കുമാര്‍, എസ്. രാജേഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഉദ്യമത്തിന് നേതൃത്വം നല്‍കിയത്.