മേക്കുന്ന്: പാചകവാതക സിലിന്‍ഡര്‍ ചോര്‍ന്നപ്പോള്‍ ഭയചകിതരായവീട്ടുകാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. കൊളായിയില്‍ വേലാണ്ടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മുഹമ്മദ് സാലി, ഗര്‍ഭിണിയായ ഭാര്യ, രണ്ട് കുട്ടികള്‍ എന്നിവരാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. നാട്ടുകാര്‍ പാനൂര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചതിനാല്‍ അവര്‍ക്ക് സമയോചിതമായി ഇടപെടാന്‍ കഴിഞ്ഞു.

അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ. ദിവുകുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സംഘം വീട്ടില്‍ പ്രവേശിച്ച് പാചകവാതക സിലിണ്ടര്‍ പുറത്തെത്തിച്ച് ചോര്‍ച്ച പരിഹരിക്കുകയായിരുന്നു. ഫയര്‍ ഓഫീസര്‍മാരായ വി.എന്‍.സുരേഷ്, കെ.ബിജു, എം.സി. പ്രലേഷ്, എം. സിമിത്ത്, പി.രാഹുല്‍, സി.ജി. മിഥുന്‍, പ്രഭു കരിപ്പായി എന്നിവരുള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.