- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ഉടന്‍ 20 കോച്ചുകളുമായി ഓടും; 320 പേര്‍ക്ക് കൂടി ഇനി യാത്ര; ഓണ സമ്മാനവുമായി റെയില്‍വേ
ചെന്നൈ: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ഉടന്‍ 20 കോച്ചുകളുമായി ഓടും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് 20 കോച്ചുള്ള വന്ദേഭാരത് വണ്ടി ചൊവ്വാഴ്ച എത്തി. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്കുശേഷം സര്‍വീസ് തുടങ്ങുന്ന തീയതി തീരുമാനിക്കും. നിലവില്‍ 1016 സീറ്റുള്ള വണ്ടിയില്‍ 320 സീറ്റ് വര്‍ധിച്ച് 1336 സീറ്റാകും. 16 കോച്ചുകളുമായി ഓടിയ വണ്ടി ഇനി 20 കോച്ചുകളുള്ളതാവും. പുതിയ വണ്ടി പാലക്കാട് വഴി മംഗളൂരുവിലേക്ക് പോകും. 16 കോച്ചുമായി ആലപ്പുഴ വഴി ഓടുന്ന മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് 20 കോച്ചിലേക്ക് മാറുന്നത്. 16 കോച്ച് ഉണ്ടായിരുന്ന തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് (20634/20633) ജനുവരി 10 മുതല്‍ 20 കോച്ചായി ഉയര്‍ത്തിയിരുന്നു.
Next Story