- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഫ് റോഡ് സവാരിക്കുപോയ ജീപ്പ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്; ജീപ്പോടിച്ചത് അപകടസാധ്യത കൂടുതലായതിനാല്‍ ട്രക്കിങ് നിരോധിച്ച പ്രദേശത്ത്
ഓഫ് റോഡ് സവാരിക്കുപോയ ജീപ്പ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്
വാഗമണ്‍: ഓഫ് റോഡ് സവാരിക്കുപോയ ജീപ്പ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. തോട്ടയ്ക്കാട് സ്വദേശിനി ബിനീറ്റ (26), ചെന്നൈ സ്വദേശികളായ ഐശ്വര്യ (28), ജനനി (28), ജീപ്പ് ഡ്രൈവര്‍ വാഗമണ്‍ സ്വദേശി ഉണ്ണി (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച 10.30-ന് പുള്ളിക്കാനം വെള്ളികുളം റോഡില്‍ കമ്പിപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വിനോദസഞ്ചാരത്തിനായി വാഗമണിലെത്തിയ സംഘം ട്രക്കിങ്ങിനായി വാടകയ്‌ക്കെടുത്ത ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടസാധ്യത കൂടുതലായതിനാല്‍ ഈ റോഡിലൂടെ ട്രക്കിങ്ങിന് അനുമതിയില്ലാത്തതാണ്.
Next Story