- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ നാളെ മുതല്‍; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ 7 വരെ പ്രദര്‍ശനം
തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കുന്ന ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് ഇന്ന് തുടക്കമാകും. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന് മുകളിലായി 250 അടി ഉയരത്തില്‍ രാത്രി 8.45 മുതല്‍ 9.15 വരെയാണ് മൂന്ന് ദിവസത്തെ ഡ്രോണ്‍ ലൈറ്റ് ഷോ നടക്കുക. തലസ്ഥാനത്ത് ആദ്യമായാണ് കേരള ടൂറിസത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്.
വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പുത്തന്‍ കാഴ്ചാനുഭവം ലഭ്യമാക്കുന്ന ലൈറ്റ് ഷോ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. സ്റ്റേഡിയത്തിലും പരിസരപ്രദേശങ്ങളിലും നിന്ന് ആകര്‍ഷകമായ ദൃശ്യവിസ്മയം വീക്ഷിക്കാവുന്നതാണ്. എല്‍ഇഡി ലൈറ്റുകളാല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകളാണ് ലൈറ്റ് ഷോയുടെ ഭാഗമാകുന്നത്.
ആഗോള മുന്‍നിര ഡ്രോണ്‍ ടെക്‌നോളജി കമ്പനിയായ ബോട്ട്‌ലാബ് ഡൈനാമിക്‌സാണ് ലൈറ്റ് ഷോ ഒരുക്കുക്കുന്നത്. 2022 ജനുവരി 29 ന് രാഷ്ട്രപതി ഭവനില്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനായി 1,000 ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ലൈറ്റ് ഷോ സംഘടിപ്പിച്ചതിന്റെ റെക്കോര്‍ഡുള്ള കമ്പനിയാണ് ബോട്ട്‌ലാബ് ഡൈനാമിക്‌സ്. ഡ്രോണ്‍ ലൈറ്റ് ഷോ 7 ന് സമാപിക്കും.