തിരുവനന്തപുരം: 2018 ല്‍ നടന്ന ശബരി മല പ്രക്ഷോഭത്തില്‍ സ്വീകരിച്ച നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും ഭക്തരോടൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും പന്തളം കൊട്ടാരം ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കിയെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കുമ്മനം രാജശേഖരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

പമ്പയില്‍ സെപ്തം. 20 ന് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയുണ്ടായി.

2018 ല്‍ നടന്ന ശബരി മല പ്രക്ഷോഭത്തില്‍ സ്വീകരിച്ച നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും ഭക്തരോടൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കൊട്ടാരം ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.

ഭക്തര്‍ക്കെതിരായ കേസുകളും സുപ്രീംകോടതിയിലെ സത്യവാങ്ങ്മൂലവും പിന്‍വലിക്കണമെന്ന ആവശ്യം നേരത്തെ കൊട്ടാരം ഉന്നയിച്ചിട്ടുള്ളതാണ്.

ട്രസ്റ്റ് പ്രസിഡന്റ്, ട്രഷറര്‍, ജോ.സെക്രട്ടറി, ട്രഷറര്‍ തുടങ്ങി ട്രസ്റ്റ് അംഗങ്ങള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ശേഷം തിരുവാഭരണ വാഹക ഗുരുസ്വാമി ശിവന്‍ സ്വാമി, ശബരിമല ആചാരസം രക്ഷണ സമിതി പ്രസിഡന്റ് പൃഥ്വി ലാല്‍, അയ്യപ്പസേവാസമാജം സെക്രട്ടറി വേണുഗോപാല്‍ തുടങ്ങിയവരുമായും ചര്‍ച്ചകള്‍ നടത്തി.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍