- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലേക്കാട് സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ മൂന്ന് പ്രതികളും റിമാന്‍ഡില്‍
പാലക്കാട്: കല്ലേക്കാട് സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ മൂന്ന് പ്രതികളും റിമാന്‍ഡില്‍. കല്ലേക്കാട് പൊടിപ്പാറ സുരേഷ് കുമാര്‍ (40), പൂളക്കാട് സ്വദേശി ഫാസില്‍ (25), കല്ലേക്കാട് സ്വദേശി നൗഷാദ് (35) എന്നിവരാണ് റിമാന്റിലായത്. പ്രതികള്‍ക്ക് മൂത്താന്‍ത്തറ സ്‌കൂളിലെ സ്ഫോടനത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
സുരേഷിന്റെ വീട്ടില്‍ നിന്നാണ് കഴിഞ്ഞദിവസം സ്ഫോടക വസ്തുക്കള്‍ പിടിച്ചത്. ജീവന് അപായമുണ്ടാക്കുന്ന സ്ഫോടക വസ്തുക്കളാണെന്നാണ് എഫ്.ഐ.ആര്‍. സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കാനുള്ള സമാഗ്രികളും കണ്ടെത്തി.
സുരേഷ് , നൗഷാദ് എന്നീ പ്രതികള്‍ മൂത്താന്‍ത്തറ സ്‌കൂളിലെ സ്ഫോടനം നടക്കുന്നതിന്റെ തലേന്ന് അവിടെ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് കോടതിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് തനിക്ക് കേസില്‍ പങ്കില്ലെന്ന് നൗഷാദ് വിളിച്ച് പറഞ്ഞു. പട്ടാമ്പി കോടതിയാണ് സുരേഷ്, ഫാസില്‍, നൗഷാദ് എന്നിവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.