- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണത്തിരക്ക്: താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗതനിയന്ത്രണം
വയനാട്: ഓണത്തിരക്ക് കണക്കിലെടുത്ത് താമരശ്ശേരി ചുരത്തില്‍ വിനോദസഞ്ചാരികള്‍ക്ക് മൂന്ന് ദിവസം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്.വ്യാഴാഴ്ച മുതല്‍ മൂന്നുദിവസമാണ് നിയന്ത്രണം. ചുരത്തില്‍ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം.
സന്ദര്‍ശകരെ ചുരത്തിലെ വ്യൂ പോയിന്റുകളില്‍ കൂട്ടം കൂടാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ അനുവദിക്കില്ല.കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഒന്‍പതാം വളവിലെ വ്യൂ പോയിന്റില്‍ നേരത്തെ തന്നെ ഗതാഗത നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്.
ഓഗസ്റ്റ് 31 ന് മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി നല്‍കിയിരുന്നു. അതേസമയം ചുരത്തില്‍ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്ന് പൊലീസ് അറിയിച്ചു.പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക
Next Story