- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നബിദിന പരിപാടിക്കെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍; കുടുങ്ങിയത് കൊടുവള്ളി വട്ടോളിയിലെ പി എ അബ്ദുല്‍ ബാസിത്
കാഞ്ഞങ്ങാട്: നബിദിന പരിപാടിക്കെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊടുവള്ളി വട്ടോളിയിലെ പി എ അബ്ദുല്‍ ബാസിതിനെ (29)യാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
റാലിക്കെത്തിയ പന്ത്രണ്ടുകാരിയെ അബ്ദുല്‍ ബാസിത് സമ്മാനം തരാമെന്ന് വിശ്വസിപ്പിച്ച് ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്നോടിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. വിവരമറിഞ്ഞതോടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബാസിതിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
Next Story