- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷട്ടര്‍ പൊളിച്ചു ബാങ്കിനുള്ളില്‍ കയറി; സി സി ടി വി യില്‍ കുടുങ്ങി മുഹമ്മദ് സമീര്‍
കിളിമാനൂര്‍: നിലമേലില്‍ സ്വകാര്യ ബാങ്കില്‍ മോഷണശ്രമം നടത്തിയ പ്രതി പിടിയില്‍. നിലമേല്‍ സ്വദേശി മുഹമ്മദ് സമീറിനെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. നിലമേല്‍ ഐ.ഡി.എഫ്.സി ബാങ്കിന്റെ ശാഖയിലാണ് ശനിയാഴ്ച രാത്രി മോഷണ ശ്രമം നടന്നത്. ബാങ്കിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുന്നിലെ വാതിലിന്റെ പൂട്ട് തകര്‍ത്തു.
ബാങ്കിനുള്ളില്‍ കടന്നെങ്കിലും പണം കൈക്കലാക്കാന്‍ കഴിഞ്ഞില്ല. മോഷ്ടാവ് മുഖംമൂടി ധരിച്ചിരുന്നു. ഇന്നലെ രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മോഷണ ശ്രമം നടന്ന കാര്യം മനസിലാക്കിയത്. തുടര്‍ന്ന് ചടയമംഗലം പൊലീസിനെ വിവരമറിയിച്ചു. മോഷണശ്രമം പരാജയപ്പെട്ടതോടെ സി.സി.ടി.വി ക്യാമറയുടെ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ഡി.വി.ആറും എടുത്താണ് മോഷ്ടാവ് കടന്നത്. സ്ഥിരം മോഷ്ടക്കളെ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണത്തിനിടയിലാണ് മുഹമ്മദ് സമീര്‍ കുടുങ്ങിയത്.