കാസര്‍കോട്: കാഞ്ഞങ്ങാട് ഷവര്‍മ കഴിച്ച പതിനഞ്ചോളം വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥതയും ഛര്‍ദിയും. വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയില്‍ നബിദിനാഘോഷം കാണാനെത്തിയ കുട്ടികള്‍ സമീപത്തെ ബോംബെ ഹോട്ടലില്‍ നിന്നാണ് ഷവര്‍മ കഴിച്ചത്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് അസ്വസ്ഥത തോന്നിയതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സാക്കിയ (13), നഫീസ മെഹ്‌സ (13), നഫീസത്ത് സുല്‍ഫ (13) എന്നിവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മറ്റു കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി ഇന്നലെ രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. ഇവര്‍ നിരീക്ഷണത്തിലാണ്. ഷവര്‍മക്ക് നാലു ദിവസം പഴക്കമുള്ളതായി പരാതി ഉയര്‍ന്നു.

കാഞ്ഞങ്ങാട് പൂച്ചക്കാട് പള്ളിയില്‍ നടന്ന നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി നല്‍കിയ ഷവര്‍മ്മ കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. പൂച്ചക്കാട്ടെ ബോംബൈ ഹോട്ടലില്‍ നിന്നാണ് ഷവര്‍മ വാങ്ങിയത്. പഴകിയ ഷവര്‍മയാണ് നല്‍കിയതെന്നാണ് പരാതി. ഷവര്‍മക്ക് നാലു ദിവസം പഴക്കമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ, ഫാത്തിമത്ത് ഷാക്കിയ, നഫീസ മന്‍സ, നഫീസത്ത് സുല്‍ഫ എന്നി കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. പൊലീസും ആരോഗ്യ വകുപ്പും ഹോട്ടലില്‍ എത്തി പരിശോധന നടത്തി. പഴകിയ ഭക്ഷണങ്ങള്‍ പിടി കൂടുന്നതിനുള്ള പരിശോധന നടക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.