- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ കോണ്‍ഗ്രസ് നേതാവ് മരിച്ചു; മരിച്ചത് ആലക്കാട്ടന്‍ വികാസ്
തലശ്ശേരി: തലശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ കോണ്‍ഗ്രസ് നേതാവ് മരിച്ചു. കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം ആലക്കാടന്‍ ഹൗസില്‍ എ.പി വികാസാ(56) ണ് മരിച്ചത്.
കോണോര്‍വയല്‍ സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി 10.15നായിരുന്നു അപകടം. കോണ്‍ഗ്രസ് തലശ്ശേരി ടൗണ്‍ മണ്ഡലം സെക്രട്ടറിയാണ് വികാസ്. പരേതരായ ആലക്കാടന്‍ രാഘവന്റെയും കൗസല്യയുടെയും മകനാണ്. ഭാര്യ: പ്രസീത(നേഴ്‌സ്, ജോസ്ഗിരി ഹോസ്പിറ്റല്‍). മക്കള്‍: ശ്വേന്തക്, ശ്രീരംഗ്. സഹോദരങ്ങള്‍: ദിനേശ് കുമാര്‍, പ്രഭാവതി, വിപിന്‍, പരേതരായ ജലജ, പ്രേമജ.
Next Story