കൊല്ലം: പെണ്‍കുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ അധ്യാപകനും വിദ്യാര്‍ഥിയും തമ്മില്‍ അടിപിടി. അഞ്ചാലുംമൂട് സ്‌കൂളിലെ അധ്യാപകന്റെ മര്‍ദനത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. അധ്യാപകന്‍ വിദ്യാര്‍ഥിയുടെ മൂക്കിടിച്ചു തകര്‍ത്തു. സംഘട്ടനത്തില്‍ അധ്യാപകന്‍ റാഫിക്കും പരിക്കേറ്റിട്ടുണ്ട്.

വിദ്യാര്‍ഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത് അധ്യാപകന്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരുവരും തമ്മില്‍ കയ്യാങ്കളിയായതെന്ന് അഞ്ചാലുംമൂട് സ്‌കൂളിലെ പ്രധാനധ്യാപകന്‍ പറഞ്ഞു. തലയ്ക്കും മൂക്കിനും സാരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.