- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
കണ്ണൂര്‍: തലശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കുന്നോത്ത് സ്വദേശിയായ ഫായിസ് ഇബിന്‍ ഇബ്രാഹിമിനെയാണ് പിടികൂടിയത്. വില്‍പ്പനക്കായി സൂക്ഷിച്ച എംഡിഎംഎ ഇയാളുടെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. വീട്ടില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
വീട്ടില്‍ നിന്നും 27.55 ഗ്രാം എംഡിഎംഎ, സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറുകള്‍, എംഡിഎംഎ ചൂടാക്കി വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് നിര്‍മ്മിത ട്യൂബ് പൈപ്പ് എന്നിവ കണ്ടെടുത്തു. സ്വന്തം ആവശ്യത്തിനും വില്‍പ്പനക്കും വേണ്ടിയാണ് ഫായിസ് എംഡിഎംഎ സൂക്ഷിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story