തിരുവല്ലം: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞിനു ദാരുണാന്ത്യം. തിരുവല്ലം പ്ലാങ്ങല്‍ ജാനകി കല്യാണമണ്ഡപത്തിനു സമീപം ടി.സി. 65/1434ല്‍ ഡോ. അരുണ്‍ മിത്രയുടെയും നിമ്മി എസ്. ലാലിന്റെയും മകനായ നിയാന്‍ മിത്രയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കുഞ്ഞിന് മുലപ്പാല്‍ കൊടുത്തിരുന്നു. തുടര്‍ന്ന് അമ്മയും കുഞ്ഞും ഉറങ്ങി.

ബുധനാഴ്ച രാവിലെ ആറരയോടെ അമ്മ കുഞ്ഞിനെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. തിരുവല്ലം പോലീസ് കേസെടുത്തു. രണ്ടരവയസ്സുള്ള നിമിത് മിത്ര സഹോദരനാണ്.