- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനവികതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള മറ്റൊരു ഹൃദയയാത്ര; ഐസക് ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മാനവികതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള മറ്റൊരു ഹൃദയയാത്രയ്ക്ക് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് നമ്മുടെ നാടെന്ന് മുഖ്യമന്ത്രി. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഐസക് ജോര്‍ജിന്റെ ഹൃദയം എറണാകുളം സ്വദേശി അജിന് വിജയകരമായി എത്തിച്ചു നല്‍കിയ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.
തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ഹൃദയം വഹിച്ചുകൊണ്ടുള്ള യാത്ര സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സ് വഴിയാണ് പൂര്‍ത്തിയാക്കിയത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹൃദയവും വൃക്കകളും ഉള്‍പ്പെടെ 6 അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഐസക്കിന്റെ ബന്ധുക്കള്‍ മുന്നോട്ടുവന്നതോടെയാണ് ഹൃദയം കൊച്ചിയിലെത്തിക്കുന്നതിനുള്ള ദൗത്യത്തിന് തുടക്കമാവുന്നത്. അവയവദാനത്തിന് ഐസക്ക് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നുവെന്നത് നമുക്കേവര്‍ക്കും പ്രചോദനപരമായ കാര്യമാണ്. കരള്‍, വൃക്കകള്‍, കണ്ണിന്റെ കോര്‍ണിയ എന്നിവയും ദാനം ചെയ്ത് 2 പേര്‍ക്ക് കാഴ്ചയും നാലുപേര്‍ക്ക് പുതുജീവനും പകര്‍ന്നുനല്‍കി അദ്ദേഹം അനശ്വരനായിരിക്കുകയാണ്. ഐസക് ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.