- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്ച മുന്‍പു കാണാതായ ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ട അയല്‍വാസി കുഴഞ്ഞ് വീണു മരിച്ചു
കാണാതായ ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
അടിമാലി: പണിക്കന്‍കുടിയില്‍നിന്ന് ഒരാഴ്ച മുന്‍പു കാണാതായ ഗൃഹനാഥനെ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൊട്ടനാനിക്കല്‍ തങ്കന്‍ ഇട്ടുണ്ടാനാണ് (63) വീടിന് ഒരു കിലോമീറ്ററോളം അകലെ ഒരു പുരയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ചത്. മൃതദേഹം കണ്ടെത്തിയ സംഘത്തിലൊരാള്‍ കുഴഞ്ഞുവീണു മരിച്ചു. പണിക്കന്‍കുടി വെട്ടിക്കാട്ടില്‍ ജോര്‍ജ് (ജോര്‍ഡ്ലി 51) ആണു കുഴഞ്ഞുവീണു മരിച്ചത്.
31 മുതല്‍ തങ്കനെ കാണാനില്ലായിരുന്നു. വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെതതാനായില്ല. ബുധനാഴ്ച രാത്രി സമീപത്തെ പുരയിടത്തില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഘത്തില്‍ ജോര്‍ജും ഉണ്ടായിരുന്നു. മൃതദേഹം കണ്ടതോടെ ജോര്‍ജ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയല്‍വാസികളാണു തങ്കനും ജോര്‍ജും.
തങ്കന്റെ സംസ്‌കാരം നടത്തി. ഭാര്യ: ബിന്ദു. മക്കള്‍: ആതിര (ഗ്രാമസേവിക, തൃശൂര്‍), അശ്വതി (എച്ച്ഡിഎഫ്‌സി ബാങ്ക്, എറണാകുളം). മരുമകന്‍: ശാന്തനു എസ്.ദേവന്‍ (വനംവകുപ്പ്, കുലശേഖരമംഗലം). ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് 9ന് പണിക്കന്‍കുടി സെന്റ് മരിയ വിയാനി പള്ളിയില്‍. ഭാര്യ: മോളി. മക്കള്‍: ജോമോള്‍, ബിജോമോന്‍. മരുമകന്‍: പ്രശോഭ്.