- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്‌സാപ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പ്; അജ്ഞാത ലിങ്കുകളോ എപികെ ഫയലുകളോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്: ജാഗ്രതാ നിര്‍ദേശവുമായി സൈബര്‍ പോലിസ്
വാട്‌സാപ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി സൈബര്‍ പോലിസ്
തിരുവനന്തപുരം: വാട്‌സാപ് അക്കൗണ്ട് ഹാക്ക് ചെയ്തുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പൊലീസ്. തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ വാട്‌സാപ്പില്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ സജ്ജമാക്കണം. ഫോണില്‍ വരുന്ന ഒടിപി മറ്റാരുമായും പങ്കു വയ്ക്കരുത്. അജ്ഞാത ലിങ്കുകളോ എപികെ ഫയലുകളോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. സംശയാസ്പദമായ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുതെന്നും പൊലീസ് അറിയിച്ചു.
തട്ടിപ്പുകാര്‍ ഫോണില്‍ വിളിച്ചും എസ്എംഎസ്, എപികെ പോലുള്ള ഫയലുകള്‍ അയച്ചുമാണ് ഹാക്കിങ് നടത്തുന്നത് എന്ന് സൈബര്‍ പോലിസ് വ്യക്തമാക്കി. ഇതു വഴി ഒടിപി ഉള്‍പ്പെടെയുള്ള രേഖകള്‍ തട്ടിയെടുക്കും. തുടര്‍ന്ന് ഹാക്ക് ചെയ്ത് എടുത്ത അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ ലോഗിന്‍ ചെയ്ത് ഉപയോഗിക്കും.
അക്കൗണ്ട് ഉടമ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോലും 24 മണിക്കൂര്‍ വാട്‌സാപ് പ്രവര്‍ത്തനരഹിതമാകും. ഇതിനിടയില്‍ ഉടമയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പണം ആവശ്യപ്പെട്ടു വ്യാജസന്ദേശങ്ങള്‍ കൈമാറും. എപികെ ലിങ്കുകള്‍ വഴി മറ്റുള്ളവരുടെ അക്കൗണ്ടും ഹാക്ക് ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി. ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അറിയിക്കാനായി 1930 എന്ന സൗജന്യ നമ്പറില്‍ വിളിക്കാം. https://cybercrime.gov.in വഴി പരാതികള്‍ റജിസ്റ്റര്‍ ചെയ്യാം.