കൊച്ചി: എ സി മൊയ്തീനും എം കെ കണ്ണനുമെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പാര്‍ടിക്ക് അകത്ത് ആരോപണങ്ങളോ പ്രശ്‌നങ്ങളോ ഇല്ല. എ സി മൊയ്തീനെയും എം കെ കണ്ണനെയും കരിവാരി തേച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് ശ്രമം. പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് നിയമവ്യവസ്ഥ പാലിച്ച് നടപടിയെടുക്കും. ഒരുപരാതിയും സര്‍ക്കാര്‍ മൂടിവെച്ചിട്ടില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.