തിരുവനന്തപുരം: പി എം മാതൃ വന്ദന യോജന പദ്ധതിയുടെ സംസ്ഥാന വിഹിതവും ചേര്‍ത്ത് 87.45 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ധനസഹായം നല്കി വരുന്ന പദ്ധതിയാണ് പിഎംമാതൃ വന്ദന യോജന.

വനിത ശിശുവികസന വകുപ്പിനുകീഴില്‍ നടപ്പാക്കുന്ന പദ്ധതിയുടെ 40 ശതമാനം സംസ്ഥാന വിഹിതമാണ്. അതിനായി 34.98 കോടി രൂപയാണ് സംസ്ഥാനം നീക്കിവച്ചത്. ഈവര്‍ഷം പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയത് 30 കോടി രൂപയാണ്. 4.98 കോടി രുപ അധികമായി അനുവദിച്ചു.