- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ തെരുവുനായ കുറുകെ ചാടി; റോഡില്‍ തലയടിച്ച് വീണ വീട്ടമ്മ മരിച്ചു
പാലക്കാട്: അലനെല്ലൂര്‍ സ്‌കൂള്‍ പടിയില്‍ തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരിയായ സെലീനയാണ് മരിച്ചത്. റോഡില്‍ തലയടിച്ച് വീണ സെലീന ഗുരുതരാവസ്ഥയിലായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സെലീനയുടെ മകന്‍ മുഹമ്മദ് ഷെമാസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വ്യഴാഴ്ച രാത്രിയാണ് സംഭവം. മലപ്പുറത്തേക്ക് പോകുകയായിരുന്നു സെലീനയും മകനും. നായ കുറുകേ ചാടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
Next Story