ആലപ്പുഴ: ആലപ്പുഴ ചിത്തിര കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. ആളപായമില്ല. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാല്‍ അപകടം ഒഴിവായി. യാത്രക്കാരെ ഇറക്കിയതിന് ശേഷം ബോട്ടില്‍ തീ പടരുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കുമരകത്തെ റിസോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരാണ് ഹൗസ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.