തൃശൂര്‍: ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. മലങ്കര ആശുപത്രി പരിസരത്ത് ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്.

പരസ്പരം കളിയാക്കിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍മാര്‍ തൃശൂര്‍ പൊലീസില്‍ പരാതി നല്‍കി.ആശുപത്രിയിലേയ്ക്ക് രോഗികളുമായി എത്തിയ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് പരസ്പരം ഏറ്റുമുട്ടിയത്. എന്നാല്‍ തന്നെ എന്തിനാണ് തല്ലിയതെന്ന് മനസിലായില്ലെന്ന് ആദ്യം മര്‍ദ്ദനമേറ്റ ഡ്രൈവര്‍ പറയുന്നു.

ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈക്ക് പരിക്കുണ്ട്. സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്നും വിശദമായി അന്വേഷണത്തിനുശേഷമായിരിക്കും കൂടുതല്‍ നടപടി സ്വീകരിക്കുകയെന്നും പൊലീസ് വ്യക്തമാക്കി.