- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധം; പിന്നാലെ ബിജെപി വിട്ട ദേശീയ നിര്‍വാഹക സമിതി അംഗം കെ. എ.ബാഹുലേയന്‍ സിപിഎമ്മില്‍; എകെജി സെന്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടു
തിരുവനന്തപുരം: ബിജെപി വിട്ട ദേശീയ നിര്‍വാഹക സമിതി അംഗം കെ.എ.ബാഹുലേയന്‍ സിപിഎമ്മില്‍ ചേക്കേറി. എകെജി സെന്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടു. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു ബാഹുലേയന്‍. ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി വിടുന്നതായി അറിയിച്ചത്.
ഇന്ന് സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെയും മന്ത്രി വി.ശിവന്‍കുട്ടിയെയും ബാഹുലേയന്‍ കണ്ടിരുന്നു. ഗുരുവിന്റെ ആശയങ്ങളുമായി ചേര്‍ന്ന് പോകുന്ന പ്രസ്ഥാനം സിപിഎമ്മാണെന്നും അതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബാഹുലേയന്‍ രാജി പ്രഖ്യാപനം നടത്തിയത്. ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ബിജെപി വിടുന്നു എന്നായിരുന്നു ബാഹുലേയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സിപിഎമ്മില്‍ ചേരാന്‍ ചില നടപടി ക്രമങ്ങള്‍ ഉണ്ട്. മെമ്പര്‍ഷിപ്പ് ആര്‍ക്ക് കൊടുക്കണം എന്നത് പാര്‍ട്ടിയുടെ തീരുമാനം. ഗുരുദേവന്റെ ദര്‍ശനങ്ങളുടെ അടിത്തറയില്‍ ഭരണം നടത്തുന്നുവെന്ന് മോദി പറഞ്ഞു. ഞാന്‍ വരുന്നത് നെടുമങ്ങാട് നിന്നുമാണ്. അയല്‍വക്കത്ത് നിരവധിയാളുകള്‍ താമസിക്കുന്നുണ്ട്. ക്രിസ്ത്യനികളോട് ബിജെ പി ക്കുള്ളത് വിദ്വേഷമാണ്. വെളിയില്‍ ഇറങ്ങി ബി ജെ പി ക്കാരന്‍ ആണെന്ന് പറയാന്‍ നാണക്കേട് ഉണ്ട്. സഹിക്കാന്‍ പറ്റില്ല. അനുഭവിച്ചാലേ നിങ്ങള്‍ക്ക് മനസിലാകൂവെന്നും ബാഹുലേയന്‍ വ്യക്തമാക്കി.