കണ്ണൂര്‍ :മട്ടന്നൂര്‍: നഗര സഭയിലെ കായലൂര്‍ കുംഭം മൂലയില്‍ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷാണ് (27) മരിച്ചത്. കൂടെയുണ്ടായിരുന്ന ചെറുപുഴ സ്വദേശി തങ്കച്ചന് പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞു മൂന്നരയോടെയായിരുന്നു സംഭവം. റോഡരികിലെ സ്ഥാപിക്കുന്ന പൈപ്പ് ജോയിന്റ് ചെയ്യുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ വീട്ടുമതില്‍ ഇടിയുകയായിരുന്നു. മണ്ണിനടിയില്‍പ്പെട്ടവരെ നാട്ടുകാരും അഗ്‌നിശമന വിഭാഗവും എത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മട്ടന്നൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.