എറണാകുളം : കെ ജെ ഷൈനിനു എതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം എന്ന് ആവര്‍ത്തിച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്ത്. ജില്ലാ സെക്രട്ടറിയെ ഒളിക്യാമറയില്‍ കുടുക്കിയ പാര്‍ട്ടിയാണ് സിപിഎം.അന്ന് ഇതിന് പിന്നില്‍ ഉണ്ടായിരുന്നവര്‍ പലരും ഇന്ന് ജില്ലാ നേതൃത്വത്തില്‍ ഉണ്ട്.ഒളിക്യാമറയുടെ മാനസികാവസ്ഥയിലുള്ളവരാണ് ഇപ്പോഴും ഉള്ളത്.പ്രതിപക്ഷ നേതാവിനു മേല്‍ കുതിര കേറേണ്ട.. വി ഡി സതീശന്‍ ആരാണെന്ന് പറവൂരിലെ ജനങ്ങള്‍ക്കറിയാം. ബോംബ് പൊട്ടും എന്ന് പറഞ്ഞ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ പേര് ഷൈന്‍ ടീച്ചര്‍ പറയട്ടെ.തെളിവില്ലാത്ത ആരോപണങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുന്നത് ശരിയല്ല.പാര്‍ട്ടിയില്‍ ചുമതലയുള്ളവര്‍ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്.തിരുത്താന്‍ നിര്‍ദ്ദേശം നല്‍കും.എല്ലാകാലത്തും എല്ലാം മറച്ചുവയ്ക്കാന്‍ ആവില്ലെന്നും പുറത്തുവരും എന്നും ഡിസിസി പ്രസിഡണ്ട് ആവര്‍ത്തിച്ചു