- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടര്‍ പട്ടിക പരിഷ്‌കരണം അത്യാവശ്യം; കേരളത്തില്‍ എസ്‌ഐആര്‍ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്ത് ബിജെപി
തിരുവനന്തപുരം: കേരളത്തില്‍ എസ് ഐ ആര്‍ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വോട്ടര്‍ പട്ടിക പരിഷ്‌കരണം അത്യാവശ്യമാണ്. എസ്‌ഐആറിന്റെ ഉദ്ദേശ ശുദ്ധിയെ മറ്റു മുന്നണികള്‍ സംശയിക്കുന്നത് ശരിയല്ല.
യോഗ്യതയുള്ള ആരെയും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. യോഗ്യത ഇല്ലാത്ത ആളുകള്‍ പട്ടികയില്‍ ഉള്‍പ്പെടാനും പാടില്ല. പൗരന്‍ എന്നാല്‍ ഒരുതവണ വോട്ട് ചെയ്തു എന്നതല്ല. പൗരത്വരേഖ, ചട്ടപ്രകാരം വേറെഉണ്ട്. പൗരത്വം തെളിയിക്കേണ്ടത് പ്രധാനമാണ്.
അത്തരം വിഷയങ്ങള്‍ രാജ്യ സുരക്ഷയുടെ കാര്യമാണ്. കുടിയേറ്റക്കാര്‍, എന്നതിന്റെ നിര്‍വചനം കൃത്യമാക്കണം. രാജ്യത്തിനു പുറത്തു നിന്നും വന്നവര്‍ ആണ് കുടിയേറ്റക്കാര്‍. 2024ല്‍ വോട്ട് ചെയ്തു എന്നത് കൊണ്ട് ഇന്ത്യന്‍ പൗരന്‍ ആവില്ല. രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തില്‍ എടുത്തു വേണം എസ്‌ഐആര്‍ നടപ്പിലാക്കാന്‍. വിയോജിപ്പുകളെ മാറ്റി എടുക്കാന്‍ കഴിയണം. അതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കണമെന്നും ബി. ഗോപാലകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു.