- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച എന്റെ പ്രിയ സുഹൃത്ത്; മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍, ആശംസകള്‍'; മോഹന്‍ലാലിനെ അഭിനന്ദിച്ച് സുരേഷ് ഗോപി
മോഹന്‍ലാലിനെ അഭിനന്ദിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. 'രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച എന്റെ പ്രിയ സുഹൃത്ത്, മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍, ആശംസകള്‍', സുരേഷ് ഗോപി കുറിച്ചു.
ഇന്ത്യന്‍ ചലച്ചിത്രകലയുടെ പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമേകിയ അതുല്യസംഭാവനകള്‍ പരിഗണിച്ചാണ് 2023-ലെ പുരസ്‌കാരം. 2004-ല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുലഭിച്ച് രണ്ടുപതിറ്റാണ്ടാകുമ്പോഴാണ് ഈ ദേശീയ ബഹുമതി മലയാളസിനിമയിലേക്കെത്തുന്നത്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും സ്വര്‍ണകമല്‍ മുദ്രയും ഫലകവുമാണ് ബഹുമതി. കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.