- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലത്തൂരില്‍ പെണ്‍കുട്ടി തല കറങ്ങി ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണു; അപായച്ചങ്ങല വലിച്ച് യാത്രക്കാര്‍
കോഴിക്കോട്: പാവങ്ങാട് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തല കറങ്ങി വീണ് വിദ്യാര്‍ഥിക്ക് പരുക്ക്. മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. തല കറങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു. അഴിയൂര്‍ സ്വദേശി റീഹയ്ക്കാണ് പരുക്ക്. പാവങ്ങാട് പുത്തൂര്‍ ഭാഗത്തു വച്ചാണ് അപകടം നടന്നത്.
വിദ്യാര്‍ഥിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം നടന്നത്. 19കാരിയായ റീഹ വാതിലിന് സമീപം നില്‍ക്കുന്നതിനിടെയാണ് തല കറങ്ങി താഴേക്ക് വീണതെന്നാണ് പ്രാഥമിക വിവവരം. വിദ്യാര്‍ഥിയുടെ പരുക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. വിദ്യാര്‍ഥി താഴേ വീണതോടെ അപായച്ചെങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വൈകിയാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.
Next Story