- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം തേവലക്കരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ആളപായം ഒഴിവായി
കൊല്ലം: തേവലക്കര അരിനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. തേവലക്കര സ്വദേശി സന്തോഷ് ജോസഫിന്റെ വാഹനമാണ് പൂര്‍ണമായും കത്തിനശിച്ചത്. യാത്രക്കാരുമായി പോവുകയായിരുന്ന കാറിന്റെ മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ വാഹനം റോഡരികില്‍ ഒതുക്കി നിര്‍ത്തി. കാറില്‍നിന്ന് തീയും പുകയും ഉയര്‍ന്നയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായം ഒഴിവായി.
കാറിലുണ്ടായിരുന്നവര്‍ വേഗത്തില്‍ പുറത്തിറങ്ങി മാറിനിന്നതിനാലാണ് വലിയൊരു അപകടം ഒഴിവാക്കാനായത്. തീ വളരെ വേഗത്തില്‍ വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. പ്രാഥമിക നിഗമനം അനുസരിച്ച് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.