തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. കടയ്ക്കാവൂര്‍ എസ് എസ് പി ബി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഖീ ജെ പി ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിക്കായിരുന്നു അപകടം. കടയ്ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജില്‍ വെച്ച് ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് നായ ചാടുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു. വിദ്യാര്‍ത്ഥിയ്‌ക്കൊപ്പം മാതാപിതാക്കളും ഓട്ടോയില്‍ ഉണ്ടായിരുന്നു. ഓട്ടോ മറിഞ്ഞു കുട്ടിയുടെ പുറത്തു വീണതാണ് മരണത്തിനിടയാക്കിയത്. അപകടത്തില്‍ പരിക്കേറ്റ മാതാപിതാക്കള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.