തൃശൂര്‍: തൃശൂരില്‍ മുളങ്കുന്നത്തുകാവ് സ്വദേശിനിക്ക് കുത്തേറ്റ സംഭവത്തില്‍ കൊച്ചി ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ജോസഫിനെതിരെ അന്വേഷണം തുടങ്ങി. അടാട്ടുള്ള സ്വകാര്യ ഫ്‌ലാറ്റില്‍ ഇന്ന് രാവിലെയാണ് സംഭവം. മുളങ്കുന്നത്തുകാവ് സ്വദേശിനി ശാര്‍മിളയെയാണ് മാര്‍ട്ടിന്‍ കത്തി കൊണ്ട് പുറത്ത് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശാര്‍മിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഒരുമിച്ചായിരുന്നു താമസം.

അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അക്രമത്തിന് ശേഷം ഒളിവില്‍ പോയ മാര്‍ട്ടിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോഴിക്കോട് ഭാഗത്തേക്ക് കടന്നതായാണ് വിവരം. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ വെച്ച് മട്ടന്നൂര്‍ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തൃശൂര്‍ പുറ്റേക്കര സ്വദേശിയായ മാര്‍ട്ടിന്‍ ജോസഫ്.