കൊച്ചി: മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ പ്രദര്‍ശന മത്സരത്തിനെത്തുന്ന സാഹചര്യത്തില്‍ കളി കാണാന്‍ സാധിക്കാത്തവര്‍ക്കും മെസിയെ കാണാന്‍ അവസരമൊരുക്കുമെന്നും റോഡ് ഷോയുടെ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പി രാജീവ്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

മെസ്സിയുടെയും അര്‍ജന്റീന ടീമിന്റെയും കേരള സന്ദര്‍ശനത്തിന് മുന്നോടിയായി നടക്കുന്ന ഒരുക്കങ്ങള്‍ തൃപ്തികരമെന്ന് അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയല്‍ കബ്രേര അറിയിച്ചു. കൊച്ചിയിലെ സ്റ്റേഡിയവും താമസസൗകര്യവും സുരക്ഷാ ക്രമീകരണങ്ങളുമെല്ലാം അദ്ദേഹം സന്ദര്‍ശിച്ചു. ഒപ്പം കായികമന്ത്രി വി അബ്ദുറഹ്‌മാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് കേരളത്തിന്റെ ഒരുക്കങ്ങളിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചത്. കളി കാണാന്‍ സാധിക്കാത്തവര്‍ക്കും മെസിയെ കാണാന്‍ അവസരമൊരുക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള റോഡ് ഷോയുടെ കാര്യത്തിലും അന്തിമ തീരുമാനം ഉടനുണ്ടാകും.

കേരളത്തില്‍ പ്രദര്‍ശന മത്സരത്തിനെത്തുന്ന ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കളിക്കുന്നത് കൊച്ചി നെഹ്റു സ്റ്റേഡിയത്തിലെന്ന് ഉറപ്പായി. അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര സ്റ്റേഡിയം സന്ദര്‍ശിച്ച് പൂര്‍ണ തൃപ്തി അറിയിച്ചു. കായികമന്ത്രി വി അബ്ദുറഹിമാനും ഒപ്പമുണ്ടായിരുന്നു. അര്‍ജന്റീന ടീം നവംബര്‍ 15ന് കേരളത്തിലെത്തും. 16നോ 17നോ ആയിരിക്കും മത്സരം.