- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔദ്യോഗിക പരിപാടികളില്‍ എംഎല്‍എ എന്ന നിലയില്‍ രാഹുലില്‍ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കില്ലെന്ന് ബിജെപി
പാലക്കാട്: പ്രാഥമിക അംഗത്തില്‍ നിന്ന് പുറത്താക്കി എന്ന് പറയുമ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്ന ആരോപണവുമായി ബിജെപി. കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണ്. ഔദ്യോഗിക പരിപാടികളില്‍ എംഎല്‍എ എന്ന നിലയില്‍ രാഹുലിനെ പങ്കെടുപ്പിക്കില്ല. രാഹുല്‍ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബിജിപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍ പറഞ്ഞു.
രാഹുലിന് സംരക്ഷണം നല്‍കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ എന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. രാഹുല്‍ ഏറ്റവും ഗതികെട്ട എംഎല്‍എ. സ്വന്തം മണ്ഡലത്തില്‍ ഒളിച്ച് വരേണ്ടി വരുന്നു. തെറ്റ് ചെയ്തിട്ട് ഉണ്ടെന്ന് രാഹുലിനും ഉറപ്പ് ഉണ്ട്. ആരോപണങ്ങളെ രാഹുല്‍ നിഷേധിച്ചിട്ടില്ല. 38 ദിവസമായിട്ടും നിയമനടപടി പോലും സ്വീകരിച്ചിട്ടില്ല എന്നും കൃഷ്ണകുമാര്‍ പറയുന്നു.
Next Story