കാസര്‍കോട്: കേരള കേന്ദ്രസര്‍വകലാശാലയുടെ ഒന്‍പതാമത് ബിരുദദാന സമ്മേളനം നവംബര്‍ 11-ന് പെരിയ കാമ്പസില്‍ നടക്കും. 2023-25, 2022-25 അധ്യയനവര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ പിജി, യുജി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികളും 30-ന് മുന്‍പ് ഗവേഷണം പൂര്‍ത്തിയാക്കിയവരുമാണ് പങ്കെടുക്കേണ്ടത്. വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 15-ന് മുന്‍പ് സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in വഴി രജിസ്റ്റര്‍ ചെയ്യണം.