- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എം.എ -സി ജി പി സംസ്ഥാന സമ്മേളനം ഈ മാസം 28ന് തിരുവനന്തപുരത്ത്; ആധുനിക വൈദ്യ ശാസ്ത്ര വിഷയങ്ങളിലെ ക്ലാസുകളും ചര്‍ച്ചകളും പ്രധാന ആകര്‍ഷണം
ഐ.എം.എ -സി ജി പി സംസ്ഥാന സമ്മേളനം ഈ മാസം 28ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഐ എം എ- സി ജി പി സംസ്ഥാന സമ്മേളനം സെപ്തംബര്‍ 28-ന് തിരുവനന്തപുരത്ത് ഐ.എം.എ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) തിരുവനന്തപുരം ശാഖയാണ് പരിപാടിക്ക് ആതിഥ്യം വഹിക്കുന്നത്.
ജനറല്‍ പ്രാക്ടീഷണര്‍മാര്‍, കുടുംബ ഡോക്ടര്‍മാര്‍, ബിരുദാനന്തര ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, തുടങ്ങി ആധുനിക വൈദ്യ ശാസ്ത്ര മേഖലയിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
അടിസ്ഥാന ചികിത്സാസംവിധാനങ്ങളും വൈദ്യശാസ്ത്ര ചികിത്സാ മേഖലയിലെ പുതിയ കാല്‍വയ്പ്പുകളും തമ്മില്‍ ബന്ധിപ്പിക്കുക എന്നതിന് പുറമേ പ്രായോഗിക അറിവും പരിശീലനവും പങ്കെടുക്കുന്നവര്‍ക്ക് നല്‍കുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണ്. ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം പഠനവേദിയും പരസ്പരൈക്യത്തിന്റെയും സൗഹൃദത്തിന്റെയും സവിശേഷ ദിനമാകും സമ്മേളനമെന്ന് സംഘാടകര്‍ പറയുന്നു. പങ്കെടുക്കുന്നവര്‍ക്കെല്ലാം പ്രായോഗികമാക്കാവുന്ന സന്ദേശങ്ങള്‍ നല്‍കുക എന്നതും ലക്ഷ്യമാണ്.
ആധുനിക വൈദ്യ ശാസ്ത്ര വിഷയങ്ങളില്‍ നടക്കുന്ന ക്ലാസുകളും ചര്‍ച്ചകളും ആണ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണം.
സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം കിംസ് ഹെല്‍ത്തിന്റെ നേതൃത്വത്തില്‍ ബേസിക് സര്‍ജിക്കല്‍ സ്‌കില്‍ ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ക്കായി IMA CRTC സര്‍ട്ടിഫൈഡ് ബേസിക് ലൈഫ് സപ്പോര്‍ട്ട് (BLS) പരിശീലനവുമുണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു