- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗളിയില്‍ തൂങ്ങി മരിച്ചത് പ്ലസ് ടു വിദ്യാര്‍ത്ഥിനി; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയില്‍
അഗളിയില്‍ തൂങ്ങി മരിച്ചത് പ്ലസ് ടു വിദ്യാര്‍ത്ഥിനി; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയില്‍
അഗളി: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടില്‍ മഹേഷ് കുമാറിന്റെ മകള്‍ അരുന്ധതിയെയാണ് (16) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
അഗളി ജിവിഎച്ച്എസ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് അരുന്ധതി. ഇന്നലെ വൈകിട്ടു സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങിയില്ല. കാണാത്തതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം അഗളി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: സൂര്യ (കുടുംബശ്രീ, അഗളി). സഹോദരി: ആര്‍ദ്ര.
Next Story