- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനി ബാധിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
കല്ലറ: പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ഭരതന്നൂര്‍ ജി.എച്ച്.എസ്.എസ്. വിദ്യാര്‍ഥിനി ദിയാ എം.ഹരിയാണ് (14) മരിച്ചത്. ലെനില്‍കുന്ന് തെക്കുംകര പുത്തന്‍ വീട്ടില്‍ വി. ഹരീഷിന്റെയും (ആര്‍ട്ടിസാണ്‍സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, കോണ്‍ഗസ് കല്ലറ ബ്ലോക്ക് സെക്രട്ടറി) മിനിയുടെയും ഏക മകളാണ്.
ബുധനാഴ്ച കുട്ടിയെ പനി ബാധിച്ചതിനെ തുടര്‍ന്ന് പാങ്ങോട്ടെ സ്വകാര്യ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയങ്കിലും അവിടത്തെ ഡോക്ടര്‍ മെഡിക്കല്‍ കോളജില്‍ പോകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെളളിയാഴ്ച പുലര്‍ച്ചെ മരണമടയുകയായിരുന്നു.
Next Story