- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പതിനാറുകാരി ഗര്‍ഭിണിയായതോടെ പരാതിയുമായി വീട്ടുകാര്‍; ക്രിമിനല്‍ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ 21കാരന് അറസ്റ്റില്‍
കൊച്ചി: പ്രണയം നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പലവട്ടം ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. കൊച്ചി, കലൂര്‍ കറുകപ്പള്ളി സ്വദേശി ഇര്‍ഫാദ് ഇക്ബാലിനെയാണ് (21) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തോപ്പുംപടി ചക്കനാട്ട് അമ്പലത്തിനടുത്താണ് ഇയാള്‍ താമസിച്ചിരുന്നത്.
പതിനാറുകാരി ഗര്‍ഭിണിയായതോടെ പ്രതിയുമായുള്ള ബന്ധം വീട്ടില്‍ അറിയുകയും പരാതി നല്‍കുകയുമായിരുന്നു. ക്രിമിനല്‍ കേസുകളില്‍ ജാമ്യത്തില്‍ കഴിയവേയാണ് ഇയാള്‍ പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് വശത്താക്കിയത്. എളമക്കര സ്റ്റേഷന്‍ പരിധിയിലെ പേരണ്ടൂര്‍ വോക്ക്വേയ്ക്ക് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചാണ് ഇയാള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സംഘം ചേര്‍ന്ന് കവര്‍ച്ച നടത്തിയതിന് ഇര്‍ഫാദിനെതിരെ എളമക്കര സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുളള ഒരടിപിടി കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസുകളില്‍ പെട്ട് അകത്തായ ശേഷം, ജില്ലാ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയാണ് വിദ്യാര്‍ത്ഥിനിയുമായി പ്രണയബന്ധം സ്ഥാപിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും.