- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരക്കുട്ടിയെ മൈസൂരിലെ നഴ്സിംഗ് കോളേജില്‍ ചേര്‍ത്ത ശേഷം മടങ്ങിവരുന്ന വഴി അപകടം; വണ്ടൂരില്‍ നിയന്ത്രണംവിട്ട ഇന്നോവ കാര്‍ മരത്തിലിടിച്ച് ഒരു സ്ത്രീ മരിച്ചു
മലപ്പുറം: വണ്ടൂരില്‍ നിയന്ത്രണംവിട്ട ഇന്നോവ കാര്‍ മരത്തിലിടിച്ച് ഒരു സ്ത്രീ മരിച്ചു. 62കാരിയായ ആയിഷയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.
വണ്ടൂരിന് സമീപം കൂരിയാട് എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആയിഷയുടെ പേരക്കുട്ടിയെ മൈസൂരിലെ നഴ്സിംഗ് കോളേജില്‍ ചേര്‍ത്ത ശേഷം മടങ്ങിവരുന്ന വഴിയായിരുന്നു അപകടമുണ്ടായത്. ഇവരുടെ വീട്ടിലെത്താന്‍ വെറും ഒന്നര കിലോമീറ്റര്‍ ദൂരം മാത്രം ശേഷിക്കെയായിരുന്നു അപകടം.ആശുപത്രിയില്‍ കഴിയുന്ന രണ്ട് കുട്ടികള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് സംശയം.