- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറംനാടുകളില്‍ പ്രതിഭ തെളിയിച്ച ഒട്ടേറെ പ്രൊഫഷണലുകളും അക്കാദമിക് വിദഗ്ദ്ധരും സംരംഭകരും ഉള്ള നാടാണ് കേരളമെന്ന് മുഖ്യമന്ത്രി; പ്രഫഷണലുകളുമായി സംവദിച്ച് പിണറായി
കൊച്ചി: പുറംനാടുകളില്‍ പ്രതിഭ തെളിയിച്ച ഒട്ടേറെ പ്രൊഫഷണലുകളും അക്കാദമിക് വിദഗ്ദ്ധരും സംരംഭകരും ഉള്ള നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭയും നോര്‍ക്കയും ചേര്‍ന്ന് നടത്തുന്ന 'പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് മീറ്റ്' കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പ്രതിനിധികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും കേള്‍ക്കുവാനും മുഖ്യമന്ത്രിക്ക് സാധിച്ചു.
കഴിഞ്ഞ ലോക കേരള സഭയുടെ ഭാഗമായി ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു ഈ പ്രൊഫഷണല്‍ മീറ്റ്. പ്രവാസി പ്രൊഫഷണലുകളും സംസ്ഥാന സര്‍ക്കാരുമായുള്ള സഹകരണം ഉറപ്പാക്കുക, ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുക, കേരളത്തിന്റെ മുന്നേറ്റങ്ങളെ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കുന്ന ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രവാസി പ്രൊഫഷണലുകളെ ഉപയോഗപ്പെടുത്തുക എന്നിവയാണ് ഈ പരിപാടിയുടെ സുപ്രധാന ലക്ഷ്യങ്ങള്‍. വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ വളര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഈ പ്രൊഫഷണല്‍ മീറ്റ് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, സജി ചെറിയാന്‍, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ സ്ഥിരതാമസക്കാരായ മലയാളി പ്രൊഫഷണലുകളും വിദ്യാഭ്യാസ വിചക്ഷണരും അടങ്ങുന്ന അമ്പതിലേറെപ്പേര്‍ അഞ്ചു സെഷനുകളില്‍ സംസാരിക്കും. എഐയുടെയും റോബോട്ടിക്സിന്റെയും സാധ്യതകള്‍, ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങിയ വിഭാഗങ്ങളിലും ചര്‍ച്ചകള്‍ നടക്കും.