- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണഞ്ചേരിയില്‍ കാണാതായ ആളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം തുടങ്ങി പോലീസ്
ചേര്‍ത്തല: ആലപ്പുഴ മണ്ണഞ്ചേരിയില്‍ കാണാതായ ആളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് ആറാംവാര്‍ഡ് തറക്കോണം ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മണപ്പള്ളി ലക്ഷംവീട്ടില്‍ റഫീഖ് (42) നെയാണ് പുലര്‍ച്ചെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റഫീഖിനെ വ്യാഴാഴ്ച മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശിയായ റഫീഖ് കാലങ്ങളായി മണ്ണഞ്ചേരിയില്‍ വാടകക്ക് താമസിച്ച് വരുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Next Story