- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധ്യാപകന്റെ പല്ല് അടിച്ചു കൊഴിക്കുമെന്ന് പ്രിന്‍സിപ്പലിന്റെ ഭീഷണി; പരാതി പരിശോധിക്കാന്‍ പ്ലസ് ടു വകുപ്പ്
കോഴിക്കോട്: അധ്യാപകന്റെ പല്ല് അടിച്ചു കൊഴിക്കുമെന്ന് പ്രിന്‍സിപ്പലിന്റെ ഭീഷണി. താമരേശേരി പുതുപ്പാടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെയാണ് പരാതി. എന്‍ എസ് എസുമായി ബന്ധപ്പെട്ട പരാതി അറിയിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ മോശമായി പെരുമാറിയെന്ന് അധ്യാപകന്‍ ആരോപിച്ചു.
പ്രിന്‍സിപ്പലിനെതിരായ സാമ്പത്തിക ആരോപണത്തില്‍ മൊഴിനല്‍കിയതിന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതായും അധ്യാപകന്‍ പറയുന്നു.റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും അധ്യാപകന്‍ പരാതി നല്‍കി. പ്ലസ് വണ്‍ പ്രവേശന സമയത്ത് അനധികൃതമായി പണം പിരിച്ചെന്ന പരാതിയില്‍ പ്രിന്‍സിപ്പലിനെതിരെ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പുതിയ ആരോപണം.
Next Story