- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാച്ചല്ലൂരില്‍ അടച്ചിട്ടിരുന്ന ബേക്കറിയില്‍ തീപ്പിടിത്തം; അഞ്ചുലക്ഷം രൂപയുടെ നഷ്ടം
തിരുവനന്തപുരം: പാച്ചല്ലൂരില്‍ അടച്ചിട്ടിരുന്ന ബേക്കറിയില്‍ തീപ്പിടിത്തം. മാഹിന്‍ എന്നയാളുടെ ഉടമസ്ഥയിലുള്ള ബേക്കറിയിലാണ് ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ തീപ്പിടിത്തമുണ്ടായത്. കടയിലുണ്ടായിരുന്ന പലഹാരങ്ങളും ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും കത്തിനശിച്ചു. സമീപത്തുളള ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് കടയില്‍നിന്ന് തീയും പുകയും വരുന്നത് കണ്ടത്. തുടര്‍ന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. അഞ്ചുലക്ഷം രൂപയുടെ സാധന സാമഗ്രികള്‍ കത്തിനശിച്ചു. അതേസമയം കടയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് തീപിടിക്കാത്തത് വലിയ അപകടമൊഴിവാകാന്‍ കാരണമായി. ഷോര്‍ട്ട് സര്‍ക്യുട്ടാവാം തീപിടിത്തത്തിന് കാരണമെന്ന അഗ്നിരക്ഷാസേനാ അധികൃതര്‍ പറഞ്ഞു.
Next Story