ആലപ്പുഴ, കത്തി, കുത്ത്

ആലപ്പുഴ: അമ്മയെ കത്തികൊണ്ട് കഴുത്തില്‍ കുത്തിയ പതിനേഴുകാരിയ്‌ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. അച്ഛന്റെ മൊഴി പ്രകാരമാണ് കേസെടുത്തത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മകളെ സഖി ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി.

നായ മൂത്രമൊഴിച്ചത് വീടിന്റെ തറയില്‍ നിന്നും കഴുകി കളയാന്‍ ആവശ്യപ്പെട്ടതിനാണു മകള്‍ കത്തികൊണ്ട് അമ്മയെ കഴുത്തില്‍ കുത്തിയത്. ഇന്നലെയായിരുന്നു സംഭവം. വാടയ്ക്കല്‍ ഷണ്‍മുഖസ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മഹിളാ കോണ്‍ഗ്രസ് ഭാരവാഹിയാണ് മകളുടെ ആക്രമണത്തിന് ഇരയായത്.