തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി, താങ്ങുപീഠം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പ്പെട്ട ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ളതടക്കം ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ അന്വേഷണ സംഘം ദുരൂഹത കണ്ടെത്തിയിരിക്കെയാണ് ഉന്നതരുടെ ചിത്രങ്ങള്‍ പുറത്ത് വരുന്നത്. ഈ ബന്ധങ്ങളും ചിത്രങ്ങളും ഇയാള്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ഉന്നത പോലീസ് ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍പോറ്റി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

ഇതിനിടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂലോക തരികിടയാണ് എന്നുള്ള കാര്യം പിണറായി വിജയനും സിപിഎമ്മിനും ദേവസ്വം ബോര്‍ഡിനും നേരത്തെ തന്നെ അറിയാവുന്നതാണ്. മോണ്‍സന്‍ മാവുങ്കല്‍ മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വരെയുള്ള എല്ലാ വേതാളങ്ങളെയും പിണറായി വിജയന് അറിയാം. പിണറായി വിജയനെ ഇവര്‍ക്കും അറിയാം എന്നുള്ളതാണ്. അയ്യോ ഞങ്ങള്‍ അങ്ങനെയൊന്നും ചെയ്തില്ലേ എന്ന് ഇനി പിണറായിയും പിണറായിയുടെ കൂടെയുള്ള കാട്ടുകള്ളന്മാരും പറയരുത്. അവസാനം അയ്യപ്പനെയും നിങ്ങള്‍ കൈവെച്ചുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്റര്‍നാഷണല്‍ ഫ്രോഡ് ആണ് ഈ ഉണ്ണികൃഷ്ണന്‍ പോറ്റി...

ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂലോക തരികിടയാണ് എന്നുള്ള കാര്യം പിണറായി വിജയനും സിപിഎമ്മിനും ദേവസ്വം ബോര്‍ഡിനും നേരത്തെ തന്നെ അറിയാവുന്നതാണ്...

ശബരിമലയിലെ പ്രധാന വാതിലാണെന്നും പറഞ്ഞ് സ്വര്‍ണം പൂശിയ ഒരു വാതില് കൊണ്ട് കൊടുത്ത് ജയറാമിനെയും ഇയാള്‍ പറ്റിച്ചു...

ഇതില്‍ കോമണ്‍ ആയിട്ടുള്ള ഒരു ഫാക്ടര്‍ എന്താണെന്ന് വെച്ചാല്‍ സരിത മുതല്‍

സ്വപ്നാ സുരേഷ് മുതല്‍

മോണ്‍സന്‍ മാവുങ്കല്‍ മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വരെയുള്ള എല്ലാ വേതാളങ്ങളെയും പിണറായി വിജയന് അറിയാം....

പിണറായി വിജയനെ ഇവര്‍ക്കും അറിയാം എന്നുള്ളതാണ്....

അയ്യോ ഞങ്ങള്‍ അങ്ങനെയൊന്നും ചെയ്തില്ലേ എന്ന് ഇനി പിണറായിയും പിണറായിയുടെ കൂടെയുള്ള കാട്ടുകള്ളന്മാരും പറയരുത്....

കാരണം

കരുവന്നൂര്‍ മുതല്‍ ബ്രഹ്‌മഗിരി വരെ എത്തിനില്‍ക്കുന്ന അനേകം തട്ടിപ്പുകള്‍ നടത്തി ....

ഏറ്റവും താഴെ കിടക്കുന്ന മനുഷ്യരുടെ വരെ ചോരയും നീരും ഊറ്റിയ പിച്ചകാശ് വരെ തട്ടിയെടുത്ത് .....

നിങ്ങളുടെ ലോക്കല്‍ നേതാക്കന്മാര്‍ വരെ കോടീശ്വരന്മാരായി നില്‍ക്കുന്ന അവസ്ഥയാണ് നിലവില്‍ കേരളത്തിലുള്ളത് ....

അവസാനം അയ്യപ്പനെയും നിങ്ങള്‍ കൈവെച്ചു....

നിങ്ങളിനി മിണ്ടരുത്....