തിരുവനന്തപുരം: ഭാര്യയുടെ ലിവ് ഇന്‍ പങ്കാളിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരം മുക്കംപാലമൂട്ടിലായിരുന്നു സംഭവം. നരുവാമൂട് സ്വദേശിയായ ശ്രീജിത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ശ്രീജിത്തിനൊപ്പം താമസിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവായ സുനിലാണ് ആക്രമിച്ചത്.

ഭാര്യയേയും മക്കളെയും തന്നില്‍ നിന്നകറ്റിയെന്ന് ആരോപിച്ചാണ് സമീപവാസിയായ യുവാവിനെ ആക്രമിച്ചത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ശ്രീജിത്തിനെ ഓട്ടോയിലെത്തിയ സുനില്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട സുനിലിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഭാര്യയെയും മക്കളെയും തന്നില്‍ നിന്നും അകറ്റിയതിലുള്ള വ്യക്തിവൈരാഗ്യമാണ് സുനില്‍ ആക്രമിക്കാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട സുനിലിനായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.