- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടുറോഡില്‍ ബിയര്‍കുപ്പി എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; യുവാക്കളെക്കൊണ്ട് റോഡ് തൂത്തുവാരിച്ച് പോലീസ്
കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം നടുറോഡില്‍ ബിയര്‍കുപ്പി എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെക്കൊണ്ട് റോഡ് തൂത്തുവാരിച്ച് പോലീസ്. നടുറോഡില്‍ ചില്ല് നിറഞ്ഞ് ഗതാഗതം തടസപ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് ഇടപെട്ടത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. അക്രമി സംഘത്തെ സ്റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്തശേഷമാണ് വിട്ടയച്ചത്.
ചില്ലുകുപ്പി പൊട്ടിച്ചിട്ട യുവാക്കളെ പൊലീസ് സംഘം തടഞ്ഞ് നിര്‍ത്തി റോഡ് മുഴുവന്‍ തൂത്ത് വൃത്തിയാക്കിക്കുകയായിരുന്നു. റോഡിലാകെ ചില്ല് ചിതറിക്കിടന്നതിനേത്തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇതോടെ സംഘത്തിലെ ഒരാള്‍ ഓടിരക്ഷപെട്ടു. മറ്റൊരാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. തുടര്‍ന്ന് സമീപത്തെ കടയില്‍ നിന്നും ചൂല്‍ വാങ്ങിയ ശേഷം റോഡ് അടിച്ചു വൃത്തിയാക്കിച്ചു.
Next Story