കൊച്ചി: കേസ് അന്വേഷണത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. അന്‍സല്‍ ഷാ, ഷിനാസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മയക്ക് മരുന്ന് വില്‍പന ഉള്‍പെടെയുള്ള കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറയുന്നു.

മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എത്തിയ ഡാന്‍സാഫ് ടീം അംഗങ്ങളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇവര്‍ അക്രമിച്ചത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോയപ്പോഴും പ്രതികള്‍ അക്രമാസക്തരായി. പൊലീസുകാര്‍ ഏറെ പ്രയാസപെട്ടാണ് ഇരുവരേയും ജീപ്പില്‍ കയറ്റിയത്.